Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 13:33 IST
Share News :
ബുറൈമി: ലോകത്തിൻറ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധത്തിൻറയും, വിലാപത്തിൻറയും സാഹചര്യത്തിൽ സമാധാനം നിലനിർത്താനും, മാനവികത ഉയർത്തിപ്പിടിക്കാനും സമ ഭാവനയുടെ സന്ദേശം പകർന്ന് ബുറൈമി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച "സൗഹൃദ ഇഫ്താർ സംഗമം നാനാതുറകളിൽ പ്പെട്ട ആയിരക്കണക്കിന് പ്രവാസികളാണ് കുടുംബ സമേതം ബൈനൂന ഓഡിറ്റോറിയത്തിൽ ഒത്തു ചേർന്നത്.
പ്രകാശ് കളിച്ചാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈനുദ്ധീൻ ബാഖഫി ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ചെറിയ പ്രശ്‌നങ്ങളുടെ പേരിൽ പരസ്പ്‌പരം കലഹിക്കുന്നവർക്കും വിഭാഗീയത വളർത്തുന്നവർക്കും ഈ സ്നേഹ സംഗമങ്ങൾ വലിയൊരു സന്ദേശമാണെന്നും മനുഷ്യത്വമാണ് നൻമയുടെ അടയാളമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് നാടുകളിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളും പട്ടിണിയും ഭീതിയും നമ്മെ ഒരുപോലെ വേദനിപ്പിക്കുന്നുണ്ടെന്നും, സഹജീവിയുടെ സുഖദുഃഖങ്ങളിൽ പങ്കാളികളായി വിശുദ്ധ റമസാനിന്റെ പവിത്രമായ ദിനരാത്രങ്ങളെ നാം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്നേഹമാണ് ഇഫ്താർ സംഗമങ്ങളുടെ പൊരുളെന്നും ഒത്തൊരുമയിലൂടെ മാത്രമേ നമുക്ക് ഇത്തരം പ്രതിസന്ധികളെ മറികടക്കാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പ്രളയവും, മഹാമാരികളും ഉൾപ്പെടെ അനവധിയായ ദുരന്ത സന്ദർഭങ്ങളിൽ വിസ്മയാവഹമായ ഐക്യം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ നമ്മൾ മലയാളികൾ ഈ ഇരുണ്ടകാലത്ത് ഒരുമിച്ച് നിൽക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് അഹമ്മദ് കുട്ടി മാഷ് ചടങ്ങിൽ സംസാരിച്ചത്.
ബുറൈമി സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ പറ്റി ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ച ഫൈസൽ ബായാർ, വൈവിധ്യങ്ങൾക്കിടയിലും കേരളം പുലർത്തുന്ന ഐക്യത്തിൻ്റെ സന്ദേശമാണ് വയനാട് ടൗൺഷിപ്പെന്നും കൂട്ടി ചേർത്തു.
ഷൈജു രാഘവൻ, ജാംസി പ്രിൻസ്, സമീർ സമദ്, ഉസ്മാൻ മോസ്കോ, ബിജോയ് കൊല്ലം, ഡോൺ, അശ്വതി, പ്രസന്നൻ തളിക്കുളം എന്നിവരുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപതോളം സൗഹൃദ കൂട്ടായ്മ വളണ്ടിയർമാർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.