Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

05 May 2025 10:44 IST

CN Remya

Share News :

കോട്ടയം: കോട്ടയം പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം ആൽബിന് ഒപ്പം കാണാതായ അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ. ജോമോന് (19) മൃതദേഹമാണ് കണ്ടെത്തിയത്. കളരിയാമാക്കൽ ചെക്ക് ഡാമിന് സമീപത്തുനിന്നുമാണ് മൃതദേഹം ലഭിച്ചത്. രാവിലെ ഏഴിന് ആരംഭിച്ച തിരച്ചിലിൽ പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ആൽബിനും അമലും അടിയൊഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫിൻ്റെ (21) മൃതദേഹമാണ് ഭരണങ്ങാനം അമ്പലക്കടവിന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.

Follow us on :

More in Related News