Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2026 23:25 IST
Share News :
മസ്കറ്റ് :ബിഎൻഐ ബിസിനസ് ലീഡേഴ്‌സ് സമ്മിറ്റ് 2026 മസ്‌കറ്റിൽ വിജയകരമായി സമാപിച്ചു.
ഒമാൻ വിഷൻ 2040 ന്റെ മുഖ്യ ലക്ഷ്യമായ സ്വകാര്യ മേഖലയുടെ വളർച്ചയും സാമ്പത്തിക വൈവിധ്യവൽക്കരണവും ചർച്ച ചെയ്യുന്നതിനായി ഒമാനിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 250 ബിസിനസ് പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവന്ന ബിഎൻഐ ലീഡേഴ്‌സ് സമ്മിറ്റ് 2026 ഒമാനിൽ വിജയകരമായി പര്യവസാനിച്ചു.
മജ്‌ലിസ് അഷുറയുടെ സാമ്പത്തിക കമ്മിറ്റി ചെയർമാൻ ഹിസ് എക്സലൻസി അഹമ്മദ് സെയ്ദ് അബ്ദുല്ല അൽ ഷർഖിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി ശ്രീ ജി. വി. ശ്രീനിവാസും പരിപാടിയിൽ മുഖ്യ അതിഥികളായിരുന്നു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലർ ബിസിനസ് ഐക്കൺ ഡോ. പി. മുഹമ്മദ് അലി പ്രത്യേക അതിഥിയായി പങ്കെടുത്തു.
ഇന്ത്യയിൽ നിന്ന് വന്ന കോർപ്പറേറ്റ് കണക്ഷൻസ് വൈസ് പ്രസിഡന്റ് ശ്രീ രതി മുഖ്യ പ്രഭാഷണം നടത്തി.
എസ്എംഇ യുടെ വളർച്ചയെയും വൈവിധ്യവൽക്കരണത്തെയും കുറിച്ചുള്ള ഉന്നതതല പാനൽ ചർച്ച ഉച്ചകോടിയിൽ നടന്നു. ഷറക സിഇഒ ശ്രീ. അലി അൽ മുഖബൈൽ; അസാവർ സിഇഒ, ശ്രീ. അബ്ദുൽ ഖാലിദ് ബിൻ സെയ്ദ് അൽ ബുസൈദി; ക്രോവ് ഒമാൻ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഡേവിസ് കല്ലുക്കാരൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ.
ചെയർമാൻ ശ്രീ ശ്രീകുമാർ സ്വാഗത പ്രസംഗം നടത്തി. സംരംഭകരെ ശാക്തീകരിക്കുന്നതിനുള്ള ബിഎൻഐയുടെ പ്രതിബദ്ധത നാഷണൽ ഡയറക്ടർ ശ്രീ സലീം അൽതാഫ് പ്രത്യേകം എടുത്ത് പറഞ്ഞു. ജനറൽ സെക്രട്ടറി ശ്രീ അദീപ് ജേക്കബ് നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.