Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ രക്തദാന മഹായജ്ഞം: ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് ചൊവ്വാഴ്ച്ച അൽ തുമാമ മാളിൽ.

10 Jun 2025 01:56 IST

ISMAYIL THENINGAL

Share News :

ദോഹ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഖത്തറിൽ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി, ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് രക്തസാക്ഷി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബ്ലഡ് ആൻഡ് പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പയിൻ സാമൂഹികരംഗത്ത് പ്രശംസ നേടുകയാണ്.


രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ജൂൺ 14 വരെ നീളുന്ന ക്യാമ്പയിന്റെ ഭാഗമായി, ജി മാക്സ് ഹൈപ്പർ മാർക്കറ്റും ഈ മഹത്തായ പ്രവർത്തനത്തിൽ പങ്കാളിയാകുന്നുണ്ട്.

ക്യാമ്പയിന്റെ ഭാഗമായി, ജൂൺ 10 ആം തീയതി ചൊവ്വാഴ്ച വൈകിട്ട് 4 മുതൽ 8 വരെ, അൽ തുമാമ മാളിൽ ബ്ലഡ് ഡോനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന മലയാളി സമൂഹത്തെ ഈ ക്യാമ്പിന്റെ ഭാഗമാകാൻ സംഘാടകർ ഹൃദയപൂർവ്വം ക്ഷണിച്ചു.


രക്തദാനം ജീവിതരക്ഷയ്ക്കുള്ള ഏറ്റവും വലിയ സംഭാവനയാണ്. ഓരോ തുള്ളിയും ഒരാളുടെ നാളെയാണ് എന്ന് സംഘാടകർ അറിയിച്ചു. വിവിധ സാമൂഹിക സംഘടനകളുടെ പിന്തുണയോടെ, പരിപാടി ജനപങ്കാളിത്തത്തോടെ വിജയകരമാക്കാനാണ് പദ്ധതികൾ. സമൂഹത്തിലെ സജീവ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിനും രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും ഈ ബ്ളഡ് ഡോണേഷൻ ക്യാമ്പ് വലിയൊരു ഘട്ടമായി മാറും എന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 70617949, 77712264

Follow us on :

More in Related News