Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 06:37 IST
Share News :
തിരുവനന്തപുരം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷനിലെ BJP കൗൺസിലറും വാഴോട്ടുകോണം വാർഡ് പ്രതിനിധിയുമായ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് നടപടിക്കിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർക്കേണ്ട സാഹചര്യമുണ്ടായി.
സുഗതൻ വാഴോട്ടുകോണത്ത് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ സുഗതന്റെ അനുയായികൾ പൊലീസിനെ വളഞ്ഞതോടെ സ്ഥിതി സംഘർഷഭരിതമായി. ഇതിനെ തുടർന്ന് പൊലീസ് സംഘത്തിന് സുരക്ഷിതമായി പ്രതിയെ പിടികൂടാൻ കഴിയുന്നതിനായി എസ്.എച്ച്.ഒ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.
വധശ്രമക്കേസിലെ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ജൂൺ 7-നകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്ന് അറസ്റ്റ് നടന്നത്. അറസ്റ്റ് ചെയ്ത സുഗതനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സുഗതന്റെ സ്ഥാനാർത്ഥിത്വവും രാഷ്ട്രീയരംഗത്ത് വിവാദമായിരുന്നു.
Follow us on :
More in Related News
Please select your location.