Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഗസ്റ്റ് ജിം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

08 Mar 2026 15:01 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: മസ്‌കറ്റിലെ പ്രമുഖ ഫിറ്റ്നസ് സെന്ററായ ബിഗ്ഗസ്റ്റ് ജിം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റൂവിയിലെ ബിഗ്ഗസ്റ്റ് ജിം സെന്ററിൽ നടന്ന ഇഫ്താർ സംഗമത്തിൽ ജിമ്മിലെ അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു . 

ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന യുദ്ധഭീതിയുടെ സാഹചര്യത്തിൽ മേഖലയിൽ ജോലി ചെയ്തു ജീവിക്കുന്ന മലയാളികൾ അടക്കമുള്ള പ്രവാസികളുടെ ആശങ്കകൾ അകറ്റാനും യുദ്ധഭീതിയിൽ നിന്ന്  വേഗം സമാധാനം സാധ്യമാകട്ടെ എന്നും പ്രാർത്ഥിച്ചുകൊണ്ടാണ് ഇഫ്താർ സംഗമം ആരംഭിച്ചത്. 

അതോടൊപ്പം ഫിറ്റ്നസ് സെന്ററിൽ നടന്ന ഇഫ്താർ സംഗമത്തിൽ ആരോഗ്യ പരിപാലനത്തെ കുറിച്ച് ബോധവാന്മാരാകാനും, നോമ്പ് ആത്മീയമായി നൽകുന്ന ഉണർവിനൊപ്പം ശാരീരികമായും, മാനസികമായും ഒട്ടേറെ ഗുണഫലങ്ങൾ നൽകുന്നുണ്ട് എന്നും, എന്നാൽ അത് വർഷം മുഴുവൻ നിലനിർത്താൻ റമളാൻ മാസത്തിനു ശേഷവും ആരോഗ്യകരമായ ഭക്ഷണ ശീലവും, വ്യായാമവും നിലനിർത്തണമെന്നും ട്രൈനർമാർ ഓർമിപ്പിച്ചു.  

പരിശുദ്ധ റമളാൻ മാസം മുന്നോട്ട് വെക്കുന്ന മഹത്തായ സന്ദേശങ്ങളായ ക്ഷമ, സാഹോദര്യം, സ്നേഹം, എളിമ എന്നിവ മനുഷ്യന്റെ ആരോഗ്യത്തിനു എത്രമാത്രം പ്രധാനപെട്ടതാണ് എന്ന് ശാസ്ത്രീയ സത്യമാണെന്നും ട്രൈനർമാർ ഓർമിപ്പിച്ചു. 

യുദ്ധ ഭീതിയുടെ ഈ സാഹചര്യത്തിലും ജിമ്മിലെ അംഗങ്ങൾ ഒത്തുചേർന്ന് പരസ്പരം സൗഹൃദം പുതുക്കുവാനും, പുതിയ അംഗങ്ങളെ പരിചയപെടുവാനും ഇഫ്താർ സംഗമം വഴിയൊരുക്കി. മാനേജ്മെന്റ് ഭാരവാഹികളായ ഷാഹിൽ, ഷക്കീൽ എന്നിവരുടെ മേൽനോട്ടത്തിൽ ജിമ്മിലെ അംഗങ്ങൾ തന്നെയാണ് ഇഫ്താറിന് ആവശ്യമായ ഒരുക്കങ്ങൾ നടത്തിയത്. 

ആത്മസമർപ്പണത്തിന്റെ ഒരുമാസത്തിനു ശേഷം, കൂടുതൽ ഉത്സാഹത്തോടെ ശാരീരിക ആരോഗ്യ പരിപാലനത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളും എന്ന ഉറച്ച തീരുമാനത്തോടുകൂടി പരസ്പരം ആശംസകൾ നേർന്നാണ് അംഗങ്ങൾ പിരിഞ്ഞുപോയത്.

Follow us on :

More in Related News