Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ വി റസൽ സ്മാരക സ്റ്റേഡിയം നാടിന് സമർപ്പിച്ചു

27 Aug 2025 11:08 IST

CN Remya

Share News :

കോട്ടയം: ​മുൻ ജില്ലാ പഞ്ചായത്തംഗവും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എ വി റസലിന്റെ പേരിൽ നവീകരിച്ച് നിർമ്മിച്ച പായിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം മന്ത്രി വി എൻ വാസവൻ നാടിന് സമർപ്പിച്ചു. ഫുട്ബോളിനെയും, ക്രിക്കറ്റിനെയും അഗാധമായി ഇഷ്ടപ്പെട്ടിരുന്ന റസലിന്റെ ഓർമയ്‌ക്കായാണ്‌ ജില്ലാ പഞ്ചായത്ത് 55 ലക്ഷം രൂപ ചെലവഴിച്ച് സ്‌റ്റേഡിയം നവീകരിച്ച് കായികപ്രേമികൾക്ക്‌ സമർപ്പിച്ചത്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ മെമ്പർ മഞ്‌ജു സുജിത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്‌ 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ചുറ്റുമതിൽ, കവാടങ്ങൾ, ഗേറ്റുകൾ, ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ തുടങ്ങി പരിശീലനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. 

അഡ്വ. ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഹേമലത പ്രേംസാഗർ, സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, സംസ്ഥാന സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ഡി മോഹനൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News