Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുരുന്നുകളെ വിത്ത് പേനകളുമായി വരവേറ്റ് താഴക്കോട് എ യൂ പി എസ്.

02 Jun 2025 15:10 IST

UNNICHEKKU .M

Share News :



മുക്കം. പുതിയ അധ്യായന വർഷത്തിലെ പ്രവേശനോത്സവം വേറിട്ട മാതൃകയൊരുക്കി താഴെക്കോട് എ യു പി സ്കൂൾ. പുതിയതായി സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ വിദ്യാലയം വരവേറ്റത് വിത്ത് പേനകളോടെ ആയിരുന്നു.. ഓരോ വിത്തിനുള്ളിലും ഒരു വലിയ മരം ഉണ്ട് എന്നുള്ള വലിയ ബോധ്യപ്പെടുത്തലോടെ സ്കൂളിലെ തന്നെ മറ്റു വിദ്യാർഥികൾ തയ്യാറാക്കിയ പേനകളാണ് പുതിയതായി എത്തിച്ചേർന്ന വിദ്യാർത്ഥികൾക്ക് നൽകിയത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ തയ്യാറാക്കിയ പേനകൾക്കുള്ളിൽ വിവിധ വിത്തുകൾ നിറച്ചു വെച്ചവയാണ്.. വലിച്ചെറിയപ്പെടുന്ന പേനകളിൽ നിന്നും വിത്തുകൾ മുളച്ചുവരത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

പ്രവേശനോത്സവ ചടങ്ങുകൾ വാർഡ് കൗൺസിലർ ജോഷില സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.സോജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുക്കത്തിന്റെ പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ എ വി സുധാകരൻ മുഖ്യാതിഥിയായി. മുക്കം ബാലകൃഷ്ണൻ, കെ. ടി നളേശൻ. ആൽഫി. കെ ആർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മീവാർ കെ ആർ സ്വാഗതവും, അജീഷ് വി നന്ദിയും പറഞ്ഞു

Follow us on :

More in Related News