Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയെ മകൻ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസിന് നേരേ ആക്രമണം; ഗ്രേഡ് എസ് ഐ യുടെ കൈ ഒടിഞ്ഞു.

12 Oct 2025 15:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: അമ്മയെ മകൻ മർദ്ദിക്കുന്നു എന്ന് ഫോൺ വന്നതിനെ തുടർന്ന്‌ സംഭവം അന്വോഷിക്കാൻ എത്തിയ ഗ്രേഡ് എസ് ഐക്ക് ചവിട്ടേറ്റ് കൈ ഒടിഞ്ഞു. തലയോലപ്പറമ്പ് സ്റ്റേഷനിലെ എസ്ഐ പി.പി. സു ദർശനന്റെ കൈക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതി വടകര വലിയവീട്ടിൽ മുരുകൻ(54) നെ കോടതി റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അമ്മയെ ഉപദ്രവിക്കുന്നതായി വരിക്കാൻകുന്ന് കാശാൻകാല ഭാഗത്ത് നിന്ന് സ്റ്റേഷനിൽ ഫോൺ വന്നതിനെ തുർന്ന് സംഭവം അന്വോഷിക്കുന്നതിനായി എസ് ഐ സുദർശനനും എ എസ് ഐ രാജേഷും കൂടി

സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം മകൻ വൃദ്ധയായ അമ്മയെ മർദ്ദിച്ച് കൊണ്ട് ഇരിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി എസ് ഐ യെ ചവിട്ടി വീഴ്ത്തുകയും വീഴ്ചയിൽ എസ്ഐയുടെ വലതു കൈ ഒടിയുകയുമായിരുന്നു. പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.

Follow us on :

More in Related News