Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 19:02 IST
Share News :
കടുത്തുരുത്തി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ വിദ്യാർഥികൾക്കു മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷൻ പദ്ധതിയിലേയ്ക്ക് ഡിസംബർ 24 വരെ അപേക്ഷിക്കാം.
2024 വർഷം എസ്എസ്എൽസി പരീക്ഷ പാസായ പ്ലസ് ടു സയൻസ്/വി എച്ച് എസ് സി കോഴ്സുകൾക്ക് ഒന്നാം വർഷം പഠിക്കുന്നവർക്കുന്നവർക്ക് അപേക്ഷിക്കാം.
2024 വർഷം സ്റ്റേറ്റ് സിലബസിൽ സയൻസ്, ഇംഗ്ലീഷ് കണക്ക് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചതും സി ബി എസ് സി/ഐസിഎസ്സി സിലബസിൽ യഥാക്രമം സയൻസ്, ഇംഗ്ലീഷ് കണക്ക് എന്നീ വിഷയങ്ങൾക്ക് എ ടു, എ ഗ്രേഡുകൾ നേടി വിജയിച്ചതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോട്ടയം ജില്ലയിൽ എംപാനൽ ചെയ്തിട്ടുളള പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ, കോട്ടയം ദർശന അക്കാദമി കോട്ടയം, പാലാ ടാലെന്റ് അക്കാദമി പാലാ, വൈക്കം എക്സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ധനസഹായം. അപേക്ഷകർ കോട്ടയം ജില്ലയിൽ താമസിക്കുന്നവരും കുടുംബ വരുമാനം ആറ് ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, സാധുതയുളള ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്ലസ് വണിന് പഠിക്കുന്ന സ്ഥാപനം, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനം എന്നിവിടങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രങ്ങൾ, ഫീസ് രസീത് എന്നിവ സഹിതം നിശ്ചിത ഫോമിൽ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലോ, കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോൺ - 0481-2562503.
Follow us on :
Tags:
More in Related News
Please select your location.