Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Oct 2025 18:35 IST
Share News :
കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് നിയമനം
നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന് കീഴിലെ നിലമ്പൂര്‍ വന വികസന ഏജന്‍സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കോടെ സുവോളജി/ബോട്ടണി/എന്‍വയോണ്‍മെന്റല്‍ സയന്‍സസ്/വൈല്‍ഡ് ലൈഫ് ബയോളജി തുടങ്ങിയ ബയോളജിക്കല്‍ സയന്‍സസില്‍ ബിരുദാനന്തര ബിരുദം, മികച്ച ആശയവിനിമയ, ഡോക്യുമെന്റേഷന്‍ കഴിവുകളും ഗവേഷണ അഭിരുചിയും അംഗീകൃത സംഘടനകള്‍/സ്ഥാപനങ്ങള്‍/വകുപ്പുകള്‍ എന്നിവയില്‍ വന്യജീവി സംരക്ഷണ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ജി ഐ എസ്, ക്യാമറ ട്രാപ്പിംഗ്, ബയോഡൈവേഴ്സിറ്റി ഗവേഷണം, ശാസ്ത്രീയ ഡാറ്റ വിശകലനം എന്നിവയില്‍ പ്രാവീണ്യം, വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യാനും യാത്ര ചെയ്യാനും താമസിക്കാനുമുള്ള സന്നദ്ധത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. കംപ്യൂട്ടര്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 20നകം ബയോഡാറ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നിലമ്പൂര്‍ നോര്‍ത്ത് എഫ്.ഡി.എ, നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍, നിലമ്പൂര്‍ 679329 എന്ന വിലാസത്തിലോ dfo.nilamburnorth@gmail.com എന്ന മെയിലിലോ അയ്ക്കണം. എഴുത്ത് പരീക്ഷയും അഭിമുഖവും ഒക്ടോബര്‍ 24ന് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാവണം. ഫോണ്‍- 04931220232.
പ്രൊജക്റ്റ് എന്‍ജിനീയര്‍ നിയമനം
ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം പ്രൊജക്റ്റ് ഓഫീസില്‍ പ്രൊജക്റ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക്/ബിഇ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചിന് മുന്‍പായി സമഗ്ര ശിക്ഷാ കേരളം, മലപ്പുറം ജില്ലാ പ്രോജക്ട് കോഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. ഫോണ്‍-0483 2736953.
Follow us on :
Tags:
More in Related News
Please select your location.