Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ എഡ്യൂക്കേറ്റര്‍ നിയമനം

28 May 2025 13:28 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട് : വെള്ളിമാടുകുന്ന് 

ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ താല്‍ക്കാലിക എഡ്യൂക്കേറ്ററെ നിയമിക്കുന്നു. അഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വ്യക്തിഗത ശ്രദ്ധയും പിന്തുണയും നല്‍കി മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ തയ്യാറുള്ള ഡിഗ്രി, ബി.എഡ് യോഗ്യതയുള്ള വനിതകളെയാണ് നിയമിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം മെയ് 29ന് രാവിലെ 10ന് കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ്ഹോമില്‍ കൂടിക്കാഴ്ചക്കെത്തണം.മുന്‍പരിചയമുള്ളവര്‍ക്കും സ്ഥാപന പരിസരത്ത് താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഫോണ്‍: 9746445843, 9846264184.

Follow us on :

Tags:

More in Related News