Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 13:18 IST
Share News :
മുക്കം: ഇസ്ലാഹിയ കോളജ് പൂർവാർധ്യാപകനും പണ്ഡിതനുമായിരുന്ന ഇ.എൻ. അബ്ദുല്ല മൗലവിയുടെ ഓർമയിൽ ഇസ്ലാഹിയ കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ-ഇക്കോസയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു.
ഇക്കോസ പ്രസിഡന്‍റ് ഡോ. ശഹീദ് റംസാൻ സി.പി. അധ്യക്ഷത വഹിച്ചു. ഇസ്ലാഹിയ അസോസിയേഷൻ മുൻ പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാൻ ആമുഖപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്‍റ് കെ. സുബൈർ, വൈസ് പ്രഡിഡന്‍റ് കെ.സുബൈദ, കോളജ് പ്രിൻസിപ്പൽ പി. അബ്ദുൽ ഹഖ്, പി.ടി. കുഞ്ഞാലി, അഖില സൗദി മുൻ പ്രസിഡന്റ് കെ.എം. ബഷീർ
സലാം മാസ്റ്റർ കൊടിയത്തൂർ, ഇക്കോസ വൈസ്പ്രസിഡന്റ് അഡ്വ. ഉമർ പുതിയോട്ടിൽ, ബഷീർ ഉളിയിൽ, ഉമർ അബ്ദുൽ ഖാദർ, ബഷീർ മുഹമ്മദ് കോയ, ഹഫ്സ ഒ എ, കോയക്കുട്ടി, ഹാഷിം കെ.ടി, ജവാദ്, ഇ.എൻ. അബ്ദുല്ല മൗലവിയുടെ മകൻ അമീൻ ജൗഹർ, മരുമകൻ വി.പി. ഷൗക്കത്തലി, സഹോദരപുത്രൻ ഇ.എൻ. അബ്ദുറസാഖ് തുടങ്ങിയവർ സംസാരിച്ചു. ഇക്കോസ ജനറൽ സെക്രട്ടറി ഷെബീൻ മെഹബൂബ് സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.