Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 22:13 IST
Share News :
കോട്ടയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ ഫോണുമായി പിടികൂടി. ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെ സാറ്റലൈറ്റ് ഫോണുമായി പോലീസ് പിടികൂടിയത്. ഇസ്രായേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം മുഖേന പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, എൻഐഎ യും,പോലീസും ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തു. മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ ഇയാളെ പിന്നീട് വിട്ടു.
Follow us on :
Tags:
More in Related News
Please select your location.