Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 17:15 IST
Share News :
ചാത്തന്നൂർ : പോലീസ് സ്റ്റേഷന്റെ നവീകരണത്തിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് ചാത്തന്നൂർ സിറ്റിസൺസ് ഫാറം മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
ദേശീയ പാതാ വികസനത്തിന് സ്ഥലം വിട്ടു കൊടുക്കേണ്ടി വന്നതോടെ ദേശീയപാതയോടു ചേർന്നുള്ള പോലീസ് സ്റ്റേഷന്റെ ചുറ്റുമത്തിൽ പൊളിച്ചു മാറ്റേണ്ടി വന്നു. ചുറ്റുമതിൽ പൊളിച്ചുമാറ്റിയതോടെ സ്റ്റേഷൻ പറമ്പിലേക്ക് പ്രവേശിക്കാനുള്ള വഴിയും തൊണ്ടി മുതലുകൾ സൂക്ഷിക്കാനുള്ള സൗകാര്യങ്ങളുമാണ് നഷ്ടമായത്.
ബാക്കി വരുന്നതും പോലീസ് സ്റ്റേഷന് സ്വന്തമായുള്ളതുമായ ഒന്നര ഏക്കറോളം സ്ഥലം തൊണ്ടി സാധനങ്ങൾ സൂക്ഷിക്കുന്നതിനു ആവശ്യമായ ക്വട്ടേഴ്സുകൾ നിർമ്മിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ശാസ്ത്രീയമായി പ്രയോജനപ്പെടുത്തണമെന്നും അതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്നുമാണ് ആവശ്യപ്പെട്ടതെന്ന് സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ അറിയിച്ചു.
Follow us on :
More in Related News
Please select your location.