Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Oct 2025 20:32 IST
Share News :
ചാവക്കാട്:ചരിത്ര പ്രസിദ്ധമായ എടക്കഴിയൂർ പഞ്ചവടി ശ്രീശങ്കരനാരായണ മഹാ ക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവവും,തുലാമാസ വാവുബലിതര്‍പ്പണവും ഒക്ടോബർ 20,21(തിങ്കൾ,ചൊവ്വ)തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ദിലീപ് കുമാർ പാലപ്പെട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.ഉത്സവദിനമായ തിങ്കളാഴ്ച്ച രാവിലെ മുതൽ ക്ഷേത്രത്തിൽ ഗണപതി ഹോമം,വിശേഷാൽ പൂജകൾ എന്നിവ ഉണ്ടാകും.രാവിലെ 8.30-ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ് അവിയൂര്‍ ചക്കനാത്ത് ഖളൂരികദേവി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.ഉച്ചതിരിഞ്ഞ് മൂന്നിന് എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍ നിന്ന് ആരംഭിക്കും.ഗജരാജന്‍ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ തിടമ്പേറ്റും.എഴുന്നള്ളിപ്പിന്റെ ഭാഗമായി മണത്തല ജനാര്‍ദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുണ്ടാവും.വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് വൈകിട്ട് 3 മണിക്ക് നാലാംകല്ല് വാക്കയില്‍ ശ്രീഭദ്ര കുടുംബ ക്ഷേത്രത്തില്‍ നിന്നും,തെക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് വൈകിട്ട് 3-ന് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.കരിവീരൻമാർ,വാദ്യമേളങ്ങൾ,നാടൻ കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.ക്ഷേത്രകമ്മിറ്റിയുടെയും,തെക്ക്,വടക്ക് ഉത്സവാഘോഷകമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും.രാത്രി 10 മണിക്ക് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന "ലക്ഷ്മണരേഖ" നാടകം ഉണ്ടാകും.പിറ്റേദിവസം ചൊവ്വാഴ്ച്ച(ഒക്ടോബർ 21-ന്) പുലർച്ചെ 2.30 മണി മുതൽ പഞ്ചവടി വാ കടപ്പുറത്ത് പിതൃതർപ്പണം നടക്കും.മേൽശാന്തി സുമേഷ് ശാന്തി,ഷൈൻ ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി സെക്രട്ടറി വിനയദാസ് താമരശ്ശേരി,ട്രഷറർ വിക്രമൻ താമരശ്ശേരി,വാക്കയിൽ വിശ്വനാഥൻ,കെ.എസ്.ബാലന്‍,തറയിൽ വാസു എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.