Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയിംസ് മുഖ്യപരിഗണ വെള്ളൂരിന്; ഫ്രാൻസിസ് ജോർജ് എം.പി.

11 Aug 2026 21:14 IST

santhosh sharma.v

Share News :

വൈക്കം: എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാർ തീരുമാനം എടുക്കുമ്പോൾ വെള്ളൂരിന് മുഖ്യ പരിഗണന നൽകുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നദ്ദ ഉറപ്പ് നൽകിയതായി ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം സമർപ്പിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളുടെ പരിശോധന സംസ്ഥാന സർക്കാർ നടത്തി വരുകയാണ്. പരിശോധനക്ക് റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് കൈമാറും. പ്രസ്തുത റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കോട്ടയം എറണാകുളം ജില്ലകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളൂരിലെ കെ.പി.പി.എല്ലി നോട് ചേർന്നുള്ള സ്ഥലം എയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമാണന്ന് ഫ്രാൻസിസ് ജോർജ് കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. റോഡ്, റെയിൽ എന്നീ ഗതാഗത സൗകര്യങ്ങളും കൊച്ചി വിമാനത്താവളവും, മൂവാറ്റുപുഴയാറിൽ നിന്നുള്ള ആവശ്യമായ ജല ലഭ്യതയും ഇവിടെ ഉണ്ടന്ന് എം.പി പറഞ്ഞു. വൈക്കം എംഎൽഎ കെ.ബിനിമോനും എയിംസ് വെള്ളൂരിൽ കൊണ്ടുവരാനായി നിരന്തര ശ്രമം നടത്തി വരുന്നുണ്ട്.

Follow us on :

More in Related News