Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2025 22:58 IST
Share News :
വൈക്കം: വീര പഴശ്ശിരാജയുടെ പതനത്തിന് ശേഷം അദ്ദേഹത്തിന്റെ പടയാളികളായ മറവൻന്മർ അഭയം പ്രാപിച്ചുവെന്നും താമസം ആരംഭിച്ചുവെന്നുമുള്ള കാരണത്താൽ മറവന്തുരുത്ത് എന്ന നാമം ഉണ്ടായി എന്ന് പറയപ്പെടുന്ന പ്രദേശത്തെ ആദ്യ വിദ്യാലയമായ ഗവ.യു പി സ്കൂളിൽ നടന്ന പുരാവസ്തു പ്രദർശനം- പഴമ 2025 ശ്രദ്ധേയമായി. പ്രദർശനം കാണാൻ കുട്ടികൾക്ക് പുറമെ നിരവധിയാളുകളാണ് എത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പഴയകാല കാർഷിക ഉപകരണങ്ങളുടെയും വീട്ടുപകരണങ്ങളുടെയും വിപുലമായ ശേഖരണത്തിന് പുറമെ വൈക്കം സബ്ജില്ലാ പ്രവർത്തി പരിചയ മേളക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വിവിധ നിർമ്മിതികളുടെ പ്രദർശനവും നടന്നു.
വൈക്കം സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പുരാവസ്തു ഉപകരണങ്ങളുടെ പ്രദർശനം നടത്തി ഹാട്രിക് വിജയം നേടിയ സ്കൂളാണ് മറവൻതുരുത്ത് ഗവ.യു പി എസ്.
മത്സരാർത്ഥികളായിരുന്ന നോറ ഫാത്തിമ,അതിഥി പി. കൈലാസ് എന്നിവർ പുരാവസ്തുക്കൾ പരിചയപ്പെടുത്തി നൽകി.
പ്രദർശനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മാ പ്രവീൺ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് അഡ്വ. പി. ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. പി പ്രമോദ്, പി ടി എ വൈസ് പ്രസിഡന്റ് വി. പി ജയകുമാർ, എം പി ടി എ പ്രസിഡന്റ് സൗധ, എസ് എം സി വൈസ് ചെയർമാൻ വേണുഗോപാൽ, അധ്യാപകൻ ബോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.