Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദാടിക്കുന്ന് അംബേദ്ക്കർ ഗ്രാമം പൂർത്തിയായി.

10 Mar 2025 17:27 IST

UNNICHEKKU .M

Share News :



മുക്കം:സംസ്ഥാന പട്ടികജാതി വികസന ക്ഷേമ വകുപ്പ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആദാടിക്കുന്ന് നഗറിലെ വികസന പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു.വീടുകളുടെ മെയിന്റനൻസ്,സംരക്ഷണഭിത്തികൾ,സാംസ്‌കാരിക നിലയം ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പൂർത്തീകരിച്ചത്.

.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്വൈ.പ്രസിഡണ്ട്ഫസൽകൊടിയത്തൂർ,ഗ്രാമപഞ്ചയത്ത്അംഗംബാബുപൊലുകുന്നത്ത്,ബിനോയ് ടി.ലൂക്കോസ് എന്നിവർ സംസാരിച്ചു. ജില്ല പട്ടിക ജാതി വികസന ഓഫിസ്സർ കെ.പി. ഷാജി സ്വാഗതവും ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സുനിൽ നന്ദി പറഞ്ഞു.നിർമ്മിതികേന്ദ്രം അസി.എഞ്ചിനീയർ സീന ഇ. റിപ്പോർട്ട് അവതരിപ്പിച്ചു.

Follow us on :

More in Related News