Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2025 18:49 IST
Share News :
മസ്കറ്റ്: ഒമാനിൽ അനധികൃതമായി തുടരുന്ന പ്രവാസികൾക്ക് ഒമാൻ സർക്കാർ ലഭ്യമാക്കിയ ഇളവ് ഡിസംബർ 31 വരെ ആക്കി കൊണ്ട് വന്ന ഉത്തരവ് പരമാവധി ആളുകളിൽ എത്തിക്കാനും, അർഹരായവരെ കണ്ടെത്തി ബോധവൽക്കരണം നടത്തി നാട്ടിലെത്തിക്കാൻ ആക്‌സിഡന്റ്സ് & ഡിമൈസസ് ഒമാൻ സൗകര്യം ഒരുക്കുന്നു.
മാസങ്ങളായി നിലനിൽക്കുന്ന ഈ സാഹചര്യം പലരും ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇതിനെ കുറിച്ച് അറിയാത്തവർ ഉണ്ടെങ്കിൽ അവരിലേക്ക് ഈ ആനുകൂല്യം എത്തിക്കാൻ പൊതു സമൂഹത്തിന്റെ സഹായവും സംഘടന തേടുന്നുണ്ട്.
വിസാ കാലാവധി കഴിഞ്ഞു പിഴ അടയ്ക്കാൻ കഴിയാതെ നിൽക്കുന്നവർക്ക് പ്രധാന പരിഗണന നൽകുന്ന ഈ ആനുകൂല്യം അർഹമായവരിലേക്ക് എത്തിച്ച് മറ്റു നിയമ കുരുക്കുകൾ ഒന്നും ഇല്ലെങ്കിൽ അവരെ നാട്ടിലേക്ക് അയക്കാൻ സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് താഴെ കാണുന്ന വാട്സ്അപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
90558985, 95210987. 96339439, 94018958.
Follow us on :
Tags:
More in Related News
 
                        Please select your location.