Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 21:50 IST
Share News :
കോട്ടയം: കെപിസിസി പുനഃസംഘടനയിൽനിന്ന് യുവനേതാക്കളായ ചാണ്ടി ഉമ്മനെയും അബിൻ വർക്കിയെയും തഴഞ്ഞതിൽ അതൃപ്തി പരസ്യമാക്കി ഓർത്തഡോക്സ് സഭ. ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭയെന്ന് കരുതേണ്ട എന്നും അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ് എന്നും ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ നടക്കുന്ന യുവജനപ്രസ്ഥാനത്തിന്റെ അവാർഡ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സഭയ്ക്കുള്ള അതൃപ്തി ചടങ്ങിൽ അദ്ദേഹം പരസ്യമായി അറിയിക്കുകയായിരുന്നു.
സഭാംഗങ്ങൾ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ട്. ‘അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവച്ച് കളിക്കാറില്ല. എന്തുകൊണ്ടാണ് അവരെ ഒഴിവാക്കിയത്’- എന്നും അദ്ദേഹം ചോദിച്ചു. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാർഷ്ട്യം ആണ്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കന്മാർ ഉണ്ട്. ഈ ചെണ്ടയിൽ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാർഗ്ഗവും ഇല്ലാതെ വന്നാൽ സ്വരം മാറാൻ സാധ്യതയുണ്ട് എന്ന് ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.