Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

06 Jan 2026 02:43 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. തൃശൂർ ജില്ലയിലെ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ ആണ് മരിച്ചത്. 24 വയസ്സുള്ള ഇദ്ദേഹം ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു.


കളിക്കാൻ പോയ അമീനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത വലിയ കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖബറടക്കം പിന്നീട് നടക്കും.

മാതാവ്: ഷാന. സഹോദരിമാർ: തസ്‌ലീം റഹ്മത്ത്, ഹയ ഫാത്തിമ.








Follow us on :

Tags:

More in Related News