Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ബഷീർ സ്മാരക ലൈബ്രറിയിൽ വായനാപക്ഷാചരണം സംഘടിപ്പിച്ചു.

24 Jun 2024 16:15 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബഷീർ സ്മാരക ലൈബ്രറിയിൽ വായനാപക്ഷാചരണവും

ചിന്നഗ്രഹങ്ങൾ കണ്ടെത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ മാസ്റ്റർ ശ്രേയസ് ഗിരീഷിനെ അനുമോദിക്കലും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ. ഗോപി അദ്ധ്യക്ഷയിൽ കൂടിയ ചടങ്ങ് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. ചിന്നഗ്രഹങ്ങൾ കണ്ടെത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലപ്രതിഭ ശ്രേയസ് ഗിരീഷിനെ ആരക്കുന്നം ടോക് എച്ച് എൻജിനിയറിംഗ് കോളേജ് ഐ.ടി. വിഭാഗം മേധാവി ഡോ.രശ്മി സുനിൽ ഉപഹാരം നൽകി ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം കുസുമൻ, പാത്തുമ്മയുടെ മകളും ബഷീർ കഥയിലെ കഥാപാത്രവുമായ ഖദീജ, ബ്ലോക് പഞ്ചായത്തംഗം തങ്കമ്മ വർഗ്ഗീസ്, എ. പത്രോസ്, ലൈബ്രേറിയൻ പ്രിയ പ്രദീപ് എന്നിവർ പ്രസംഗിച്ചു..

Follow us on :

More in Related News