Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 22:27 IST
Share News :
കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡ് തകർന്നിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൊതുപ്രവർത്തകൻ റോബർട്ട് തോട്ടുപുറം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡിൽ നിരന്തരം ജനം അപകടത്തിൽപ്പെട്ടതോടെയാണ് ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
മാർക്കറ്റ് ജംഗ്ഷൻ സമീപം ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ജനകീയവേദി ചെയർമാൻ പി.പി വർഗീസ് അധ്യക്ഷത വഹിച്ചു. റോഡില്ലെങ്കിൽ വോട്ടുമില്ല ഫണ്ടുമില്ല എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്. പഞ്ചായത്ത് മെമ്പർ മുതൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതെന്നും പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. യോഗത്തിൽ പൗരാവകാശ പ്രവർത്തകൻ പി.ജെ തോമസ് സിഎസ്‌ഡിഎസ് നേതാവ് കുഞ്ഞുമോൻ പുളിക്കൽ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി ടി.സി ബൈജു, അഖില കേരള വിശ്വകർമ്മ മഹാസഭ പ്രസിഡണ്ട് വിജയൻ ചീരങ്കുഴി, ജനകീയ വേദി കൺവീനർ കെ.വി ധനേഷ്, അബീഷ് കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.