Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിഴക്കൻ മലയോരത്ത് മികച്ച വിജയവുമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ.

09 May 2025 22:32 IST

UNNICHEKKU .M

Share News :



മുക്കം:ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്നപ്പോൾ മലയോരത്ത് തിളക്കമേറിയ വിജയവുമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ.

796 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 795 വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടുകയും 164 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തു. സ്കൂളിൽ നടന്ന വിജയാഘോഷങ്ങൾക്ക് പി.ടി.എ പ്രസിഡണ്ട് ഫസൽ ബാബു ,ഹെഡ്മാസ്റ്റർ ജി സുധീർ,സ്റ്റാഫ് സെക്രട്ടറി കെ പി മുഹമ്മദ്,എജ്യു കെയർ കൺവീനർ മെഹജൂർ സി, ഷംസുദ്ദീൻ ഒ നവാസ് കെ വി , നഷീദ കെ , സലീം കൊളായിൽ,നൂറുദ്ദീൻ എം, ജംഷിദ പി.സി, ഷുഹൈറ ടി , ജാസിർ കെ നേതൃത്വം നൽകി

വിജയികളെ സെക്രട്ടറി പി കെ ബഷീർ എംഎൽഎ, മാനേജർ ബാലറ്റ് ബാപ്പു എന്നിവർ ആദരിച്ചു

Follow us on :

More in Related News