Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 19:17 IST
Share News :
മലപ്പുറം : മണല്‍ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തില്‍ മലപ്പുറം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോണ്‍സ്റ്റബിള്‍ കെ.ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്‌എച്ച്‌ഒക്ക് ചുമതല. തിരൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ അച്ചടക്ക ലംഘനം നടത്തിയത്.
അനധികൃത മണല്‍ കടത്തു മാഫിയ സംഘങ്ങളുമായി ഇയാള്‍ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ട്. പോലീസിൻ്റെ പല രഹസ്യ നീക്കങ്ങളും മണല്‍ കടത്തു സംഘങ്ങള്‍ക്ക് ചോർത്തി നല്‍കിയതായും സംശയമുയർന്നതിനെ തുടർന്നാണ് നടപടി.
Follow us on :
Tags:
More in Related News
Please select your location.