Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 May 2025 10:35 IST
Share News :
മലപ്പുറം : പലവിധ പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനം വിവിധ മേഖലകളില്‍ പുരോഗതി കൈവരിച്ചെന്നും ഒന്‍പതു വര്‍ഷത്തെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്
എന്റെ കേരളം പരിപാടിയുടെ സമാപന ദിവസമായ മെയ് 23ന് ജനങ്ങള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപ, ഓഖി, നൂറ്റാണ്ടിലെ മഹാപ്രളയം, കോവിഡ്, കാലവര്‍ഷക്കെടുതി, മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ തുടങ്ങി അനേകം പ്രതിസന്ധികളെ സര്‍ക്കാര്‍ വിജയകരമായി അതിജീവിച്ചു. ഈ പ്രതിസന്ധികള്‍ക്കിടയിലെല്ലാം സഹായിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്നെങ്കിലും സഹായിച്ചില്ലെന്ന് മാത്രമല്ല, ലഭിക്കേണ്ടിയിരുന്ന സഹായങ്ങള്‍ തടസപ്പെടുത്തുകയും ചെയ്തു. എല്ലാ രംഗത്തും ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന രീതിയിലുള്ള പുരോഗമനമാണ് സംസ്ഥാനം കൈവരിച്ചത്. ഇത്തരം പ്രതിസന്ധിള്‍ക്കിടയിലും കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണങ്ങള്‍ക്കിടയിലും ദേശീയതലത്തില്‍ തന്നെ മികച്ച അംഗീകാരങ്ങളാണ് സംസ്ഥാനത്തിന് ലഭിച്ചത്.
കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തില്‍ 2023-2024 വര്‍ഷത്തില്‍ 72.84% ത്തിന്റെ അധിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവര്‍ഷം മുന്‍പ് നികുതി വരുമാനം 47000 കോടിയായിരുന്നത് ഇന്ന് 81000 കോടിയായി വര്‍ധിച്ചു. പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അന്തരം മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ കുറഞ്ഞു. പ്രതിശീര്‍ഷ വരുമാനം 2016 ല്‍ 1,48,000 കോടിയായിരുന്നത് 2,28000 കോടിയായി ഉയര്‍ന്നു.
സംസ്ഥാനത്തെ യുവജനങ്ങള്‍ ഐ.ടി. രംഗത്തെ വലിയ പുരോഗതി ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി ടെക്നോപാര്‍ക്ക് സ്ഥാപിച്ചത് നമ്മളാണെങ്കിലും അതിനനുസരിച്ചുള്ള പുരോഗതി പിന്നീടുണ്ടായില്ല. എന്നാല്‍, ഈ സര്‍ക്കാര്‍ വന്നശേഷം നല്ല പുരോഗതിയാണ് ഈ മേഖലയിലുണ്ടായത്. 2016ല്‍ 640 കമ്പനികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 1106 കമ്പനികളായി. ഐ.ടി. മേഖലയില്‍ 2016 ല്‍ 78068 തൊഴിലവസരങ്ങളുണ്ടായിരുന്നത് നിലവില്‍ 1,48,000 ആയി. മൊത്തം ഐ.ടി. കയറ്റുമതി 34,123 കോടി രൂപയില്‍ നിന്ന് ഇപ്പോള്‍ 90000 കോടി രൂപയായി.
Follow us on :
Tags:
More in Related News
Please select your location.