Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിമിതികളെ അതിജീവിച്ച് മെഹറിന്‍ : മുഖ്യമന്ത്രിയുടെ അഭിനന്ദനം

22 May 2025 10:25 IST

Jithu Vijay

Share News :

മലപ്പുറം : പരിമിതികളെ അതിജീവിച്ച്  ഫോട്ടോഫ്രെയിം നിര്‍മിക്കുന്ന മെഹറിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം. റോസ് ലോഞ്ചില്‍ നടന്ന മുഖാമുഖം പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരികെ പോകുന്നതിനിടെയാണ് തന്റെ ഫോട്ടോ ഫ്രെയിം നിര്‍മാണം മെഹറിന്‍ കാണിച്ചത്. ഫോട്ടോ ഫ്രെയിം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടപ്പോള്‍ എല്ലാവിധ പ്രോത്സാഹനവും പിന്തുണയുമാണ്  നല്‍കിയത്.


പുറത്തൂര്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ എം കെ മെഹറിനാണ് ഫോട്ടോ ഫ്രെയിം നിര്‍മാണത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നത്.  പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി തുടങ്ങിയ സംരംഭങ്ങളില്‍ ഒന്നായ ഫോട്ടോഫ്രെയിം നിര്‍മാണത്തില്‍ സജീവമായി പങ്കെടുക്കുന്ന വിദ്യാര്‍ഥിയാണ് മെഹ്റിന്‍. ഫ്രെയിം വര്‍ക്കിന് ആവശ്യമായ പുല്ല്, പൂക്കള്‍, ഇലകള്‍ എന്നിവ ശേഖരിക്കുന്നതിനും മാതാപിതാക്കളുടെ കൂടെ അത് ഉണക്കിയെടുക്കാനും മെഹറിന്‍ നേതൃത്വം നല്‍കുന്നുണ്ട്. കലാമേളകളില്‍ സിംഗിള്‍ ഡാന്‍സ്, ഒപ്പന എന്നിവയില്‍ നിരവധി തവണ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മുസ്ലിയാര്‍ കളത്തില്‍ അന്‍വറിന്റെയും സീനത്തിന്റെയും മകളാണ്.

Follow us on :

More in Related News