Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2025 18:28 IST
Share News :
തൊഴിലാളി ദ്രോഹ ലേബർ കോഡുകൾ പിൻവലിക്കുക, കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി വടക്കാഞ്ചേരി മേഖലയിലും സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു. മേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ചെറു വാഹനങ്ങൾ മാത്രമാണ് നിലത്തിലിറങ്ങിയത്. ഓട്ടുപാറയിൽ നിന്ന് ആരംഭിച്ച പ്രകടനം വടക്കാഞ്ചേരി പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പിഎൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എഐടിയുസി നേതാവ് എംഎ വേലായുധൻ, സി പി എം നേതാക്കളായ എസ് ബസന്ത്ലാൽ, കെഎം മൊയ്തു, എംജെ ബിനോയ്, കെപി മദനൻ, എൻകെ പ്രമോദ്കുമാർ, കെഒ വിൻസൻ്റ്, ടിആർ രജിത്, പികെ സദാശിവൻ, സി പി ഐ നേതാക്കളായ എംആർ സോമനാരായണൻ, ഇഎം സതീശൻ, സിവി പൗലോസ്, ഷീലാ മോഹനൻ, വിഎം ഹാരിസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.