Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫിക്കെതിരെയുള്ള അക്രമം മുഖ്യമന്ത്രി തള്ളി പറയണം : മുല്ലപ്പള്ളി രാമചന്ദ്രൻ

27 Aug 2025 21:42 IST

ENLIGHT MEDIA PERAMBRA

Share News :

വടകര: ഷാഫി പറമ്പിൽ എം.പി. യെ വടകര വെച്ച് ഡി.വൈ.എഫ്. ഐ. പ്രവത്തകർ തടയുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുന്ന സംഭവമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.   ആഭ്യന്തര വകുപ്പിൻ്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇത്തരം സംഭവങ്ങളെ പരസ്യമായി തള്ളി പറയാൻ തയ്യാറാകണം


ഒരു പാർലിമെന്റ് അംഗത്തിന് പോലും സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് കേരളത്തിലെ നിയമസമാധാനവാഴ്ച പാടെ തകിടം മറിഞ്ഞുവെന്നതിന്റെ പ്രത്യക്ഷ

 ഉദാഹരണമാണ്. പ്രബുദ്ധ രാഷ്ട്രീയ ചരിത്രമുള്ള വടകരയെ അക്രമ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഏതു ശ്രമവും അപലപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.ജനാധിപത്യ ബോധമുള്ള മുഴുവൻ പേരും ഈ സംഭവത്തെ അപലപിക്കാൻ മുന്നോട്ട് വരണമെന്ന് മുല്ലപ്പള്ളി അഭ്യർത്ഥിച്ചു.

Follow us on :

Tags:

More in Related News