Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 08:53 IST
Share News :
മേപ്പയൂർ: ജനങ്ങളാണ് തന്നെ എം.പി യായി തെരഞ്ഞെടുത്തതെന്നും
ജനവിധിയെ ഹൈജാക്ക് ചെയ്യുന്ന ഒരു ഭീഷണിക്കും
തന്റെ പ്രവർത്തനങ്ങളെ തടയാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ എം. പി പ്രസ്താവിച്ചു. ജനങ്ങളേൽപ്പിച്ച ഉത്തരവാദിത്തം നിർവഹിക്കുന്നത് തിണ്ണമിടുക്ക് കൊണ്ട് തടയാൻ ശ്രമിച്ചാൽ പിന്തിരിഞ്ഞോടില്ലെന്നും
ഷാഫി പറഞ്ഞു.
മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അനീഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 48 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂർ ഗ്രാമ പഞ്ചായത്തിലെ എൽ.ഡി.എഫ് ദുർഭരണത്തിന് അറുതി വരുത്താൻ ജനവിരുദ്ധതയ്ക്കെതിരെ ജനരോഷം എന്ന മുദ്രാവാക്യമുയർത്തിയാണ് ഉപവാസം സംഘടിപ്പിച്ചത്.
സ്വാഗത സംഘം ചെയർമാൻ ഇ. അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി. സി. സി സെക്രട്ടറി പി. എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി. സമരപന്തലിൽ മുൻ ബ്ലോക്ക് പ്രസിഡൻറ് മേപ്പയൂർ കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി.മുൻകാല ജനപ്രതിനിധികളെ ഉപവാസപ്പന്തലിൽ ആദരിച്ചു. കെ.പി.സി.സി മെമ്പർ സത്യൻ കടിയങ്ങാട്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. പി.രാമചന്ദ്രൻ, നളിനി നല്ലൂർ,കെ.പി. വേണുഗോപാൽ ,ടി.കെ. അബ്ദുറഹിമാൻ ,സുധാകരൻ പറമ്പാട്ട് ,കെ. കെ. അനുരാഗ് എന്നിവർ സംസാരിച്ചു. ഇ.കെ. മുഹമ്മദ് ബഷീർ, ഷബീർ ജന്നത്ത്, സി.എം. ബാബു,സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ,എം.സുരേഷ്, പ്രസന്നകുമാരി ചൂരപ്പറ്റ,കെ.എം. ശ്യാമള ,അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.