Thu Jun 19, 2025 11:39 AM 1ST
Location
Sign In
22 Apr 2025 15:14 IST
Share News :
കോഴിക്കോട് : രാമനാട്ടുകര ദേശീയപാതയിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ച് 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. ചൊവ്വാ രാവിലെ എട്ടരയോടെയാണ് സംഭവം. എസ്കോട്ട് പോകാൻ വേണ്ടി നിർത്തിയിട്ടതായിരുന്നു. കൺട്രോൾ റൂമിലെ പൊലീസ് വാഹനത്തിലാണ് കാർ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ പൊലീസ് വാഹനത്തിൽ മറ്റൊരു കാറും ഇടിച്ചു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. യൂണിവേഴ്സിറ്റി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരുക്ക് ഗുരുതരമല്ല.
Follow us on :
Tags:
More in Related News
Please select your location.