Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര ചീനിച്ചുവടിൽ ക്ലബ്ബുകൾ തമ്മിലുള്ള സംഘർഷത്തിൽ 5 പ്രതികളെ അറസ്റ്റ് ചെയ്തു

02 Feb 2026 21:09 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര പുത്തൻകടപ്പുറം ചീനിച്ചുവടിൽ മേഖലയിൽ ക്ലബ്ബുകൾ തമ്മിലുള്ള സംഘർഷത്തിൽ 5 പ്രതികളെ അറസ്റ്റ് ചെയ്തു.കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.കേരളോത്സവത്തിൽ കിരീടം ലഭിച്ചതുമായായി ദീർഘകാലമായി ഉണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചത്.ചീനിച്ചുവട് സ്വദേശികളായ സവാദ്,ഷഫീർ എന്നിവരെയാണ് ഇരുമ്പുവടി കൊണ്ട് അടിച്ച്‌ പരുകേൽപ്പിച്ചത്.പരുക്കേറ്റവർ ക്രസന്റ് ക്ലബിൾ പെട്ടവരും,പ്രതികൾ ലിയൺസ് ക്ലബിൾ പെട്ടവരുമാണ്.തിരുവത്ര പുത്തൻകടപ്പുറം സ്വദേശികളായ അരയച്ചൻ വീട്ടിൽ പ്രതാപൻ മകൻ അനിത്ത്(25),കിഴക്കകത്ത് വീട്ടിൽ ഉസ്മാൻ മകൻ നിഹാൽ(23),ചാലിൽ വീട്ടിൽ ഹൈദ്രൂസ് മകൻ അബ്ദുൽ കഹാബ്(22),ആലുങ്ങൽ വീട്ടിൽ അമ്മു മകൻ അബൂബക്കർ(37),കലിയുടകയിൽ വീട്ടിൽ ഷൗക്കത്ത് മകൻ മുഹമ്മദ് ഹിലാൽ(18) എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമൽ,എസ്ഐ സജിത്ത് മോൻ,എഎസ്ഐ സാവിത്രി അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.  


Follow us on :

More in Related News