Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 12:06 IST
Share News :
മലപ്പുറം : ക്രസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ മലപ്പുറത്ത് വൻ രാസ ലഹരി വേട്ട. മൂന്ന് കേസുകളിലായി 313 ഗ്രാമോളം മെത്താംഫിറ്റമിൻ പിടിച്ചെടുത്ത് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
മഞ്ചേരിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തി വന്ന രണ്ട് യുവാക്കളെ 250 ഗ്രാം മെത്താംഫിറ്റമിനുമായാണ് എക്സൈസ് സംഘം പിടികൂടിയത്. തിരൂർ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് (29 വയസ്സ്), ഏറനാട് വെട്ടിക്കാട്ടിരി സ്വദേശി അമൽ അഷ്റഫ് (25വയസ്സ്) എന്നിവരാണ് പിടിയിലായത്.
എക്സൈസ് അഡീഷണൽ കമ്മിഷണർ പി.വിക്രമൻ്റെ നിർദ്ദേശാനുസരണം മലപ്പുറം IB എക്സൈസ് ഇൻസ്പെക്ടർ ടി.ഷിജു മോൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെകടർ വി.നൗഷാദിൻ്റെ നേതൃത്വത്തിലുള്ള മഞ്ചേരി റേഞ്ച് പാർട്ടിയും നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേസ് കണ്ടെടുത്ത സംഘത്തിൽ എക്സൈസ് ഇൻസ്പെക്ർ (ഗ്രേഡ്) ഒ.അബ്ദുൽ നാസർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എൻ.വിജയൻ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽദാസ് ,സച്ചിൻ ദാസ്.വി, ഷംനാസ്.സി.ടി, ലിജിൻ.വി, പ്രവീൺ.ഇ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) സാജിദ്.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്.ടി, അനന്തു, സബീർ അലി, വിനിൽ, വനിതാ സിവിൽ ഓഫീസർമാരായ ധന്യ.കെ.പി, ആതിര, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ എം.ഉണ്ണികൃഷ്ണൻ, അബ്ദുറഹ്മാൻ.കെ.സി എന്നിവരും ഉണ്ടായിരുന്നു.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗങ്ങളും മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷും പാർട്ടിയും എടവണ്ണയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ 10.390 ഗ്രാം മെത്താംഫിറ്റമിൻ ഇന്നോവ കാറിൽ കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശികളായ മുഹമ്മദ് ഹാഷിം, റംസാൻ.കെ.പി എന്നിവരാണ് പിടിയിലായത്.
മറ്റൊരു കേസിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം മലപ്പുറം IB ഇൻസ്പെക്ടർ ടി.ഷിജുമോൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷും പാർട്ടിയും ചേർന്ന് 52.192 ഗ്രാം മെത്താംഫിറ്റമിനുമായി സുഹൈൽ എന്നയാളെ അറസ്റ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.