Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോട്ടയിൽ ജാതിക്കസംഭരണ സംസ്കരണ-കേന്ദ്രം

17 Dec 2024 16:59 IST

WILSON MECHERY

Share News :


ചാലക്കുടി :

ചാലക്കുടി സർവീസ് സഹകരണ ബാങ്ക് നബാർഡിന്റെ സഹായത്തോടെ പോട്ട പനമ്പിള്ളി കോളജ് റോഡിന് സമീപം

ജാതിക്ക സംഭരണ- സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നു. 2.25 കോടി ചെലവിൽപ്രവർത്തനമാരംഭിക്കുന്ന പദ്ധതി ഡിസംബർ19 ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീ ശൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻ്റ് വി.എൽ. ജോൺസൺ അറിയിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ.. അധ്യക്ഷനാകുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി. മുഖ്യാതിഥിയാകും.നഗരസഭാ ചെയർമാൻ എബി ജോർജ് സോളാർ പ്ലാൻ്റ് ഉദ്ഘാ ടനവും 

കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ ഡോ. എൻ. അനിൽ കുമാർ ഉത്പ്പന്നം പുറത്തിറക്കൽ ഉദ്ഘാടനവും ആലുവ

അഗ്രോ നാച്വർ സി.ഇ.ഒ. രഞ്ജിത് രാജേ ന്ദ്രൻ പദ്ധതി അവലോകനവും നിർവ്വഹിക്കുമെന്ന് വൈസ് പ്രസിഡൻ്റ് ദിലീപ് പേരാമ്പ്രത്ത്, ഡയറക്ടർമാരായ ആന്റോ മേലേപ്പുറം, ബി.എ. അബ്ദുൾ മജീദ്, ഷനിൽ കുത്തോ ട്ടുങ്ങക്കാരൻ, റിൻറോസ് കണ്ണമ്പുഴ എന്നിവർ പറഞ്ഞു.

Follow us on :

More in Related News