Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം ശനിയാഴ്ച

08 Aug 2025 18:26 IST

NewsDelivery

Share News :

ഉള്ള്യേരി : കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം

ക്വിറ്റ് ഇന്ത്യ ദിനമായ ശനിയാഴ്ച (9/8) ഉള്ള്യേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത

ഉദ്ഘാടനം ചെയ്യും.

പ്രശസ്ത ഇൻ്റർ നാഷണൽ മൈൻഡ് ട്രെയിനർ ആൻ്റ് മോട്ടിവേറ്റർ ഫിലിപ്പ് മമ്പാട് മുഖ്യാതിഥിയാകും. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയുമെടുക്കും.

ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി അധ്യക്ഷത വഹിക്കും.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആലംകോട് സുരേഷ് ബാബു,

വാർഡ് മെമ്പർമാരായ മുനീറ, ഗീത,

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിച്ചു ഉണ്ണികുളം, സബ് ഇൻസ്പെക്ടർ മുഹമ്മദ് പുതുശ്ശേരി,പ്രേമൻ മുചുകുന്ന് ,

മാധ്യമ പ്രവർത്തകൻ

അജീഷ് അത്തോളി ,

എടാടത്ത് രാഘവൻ ,

കെ കെ സുരേഷ് ,

ബിജി സെബാസ്റ്റ്യൻ

,ശ്രീധരൻ പാലയാട്, കൃഷ്ണൻ കൂവിൽ,

സി പ്രഭ,,പി കോയ ,കുഞ്ഞായൻ ഹാജി, ഇബ്രാഹിം പീറ്റക്കണ്ടി, ഭാസ്കരൻ കിടാവ്,

തുടങ്ങിയവർ സന്നിഹിതരാകും.

നടുവണ്ണൂർ ഇ ട്രസ്റ്റ് ഐ കെയർ , കാരുണ്യ ട്രസ്റ്റുമായി സഹകരിച്ച് സൗജന്യ നേത്ര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും. ട്രസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്ന ക്യാമ്പ് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെ ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്ന മൂന്ന് പേർക്ക് സൗജന്യ ശസ്ത്രക്രിയയും പങ്കെടുക്കുന്ന രോഗികൾക്ക് സൗജന്യ കൺസൾട്ടിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്.

2023 ഒക്ടോബർ 10 നാണ് ട്രസ്റ്റ് പ്രവർത്തനം തുടങ്ങിയത്. നിർദ്ധനരായ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ സമ്മാനിക്കൽ , ചൂരൽ മല ദുരന്തത്തിൽ ഭക്ഷണ കിറ്റ് വിതരണം, അംഗങ്ങൾ ഹോസ്പിറ്റലിൽ

ബ്ലഡ് നൽകൽ,

ആരും സഹായത്തിനില്ലത്ത കുടുംബത്തെ സഹായിക്കൽ, കാറ്ററിംഗ് സർവ്വീസിലൂടെ തൊഴിൽ നൽകൽ എന്നിവയാണ് പ്രധാന ട്രസ്റ്റിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾ.

സ്വന്തമായി ഒരു അഭയകേന്ദ്രം നിർമ്മിക്കുക,

കാറ്ററിംഗ് കുടുതൽ വിപുലമാക്കി കൂടുതൽ പേർക്ക് തൊഴിൽ കൊടുക്കുക എന്നിവയാണ്

ട്രസ്റ്റ് ലക്ഷ്യമിടുന്നതെന്ന്

ട്രസ്റ്റ് ചെയർമാൻ പി എം വിനോദ് കൊയിലാണ്ടി പറഞ്ഞു.

Follow us on :

More in Related News