Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകൃതി സംരക്ഷണം ജീവിത ശൈലിയാകണമെന്ന് ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ..

10 Aug 2025 19:49 IST

MUKUNDAN

Share News :

ഗുരുവായൂർ:നമ്മൾ ഈ ഭൂമിയിലേക്ക് വരുമ്പോഴുള്ളതിനേക്കാൾ മനോഹരമാക്കി അടുത്ത തലമുറക്ക് കൈമാറാൻ നമുക്ക് സാധിക്കണമെന്ന് സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി എ.ഹരിനാരായണൻ പറഞ്ഞു.ഗുരുവായൂർ കസ്തൂർബ ബാലികാ സദനത്തിൽ "മകൾക്ക് ഒരു മരം '' എന്ന പെൺകുട്ടികൾക്കായുള്ള സ്വാശ്രയത്വ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രകൃതിയെ സ്നേഹിക്കുന്ന തലമുറയെ വളർത്തിയെടുക്കാൻ ഉതകുന്ന ജീവിത ശൈലി കുട്ടികളിൽ വളർത്തിയെടുക്കാൻ നാം കൂട്ടായി പരിശ്രമിക്കണം.അല്ലെങ്കിൽ വരും തലമുറക്ക് ഇവിടം വാസയോഗ്യമല്ലാതാകും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.ചടങ്ങിൽ ബാലികാ സദനം പ്രസിഡൻ്റ് മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ജ്യോതിരവിന്ദ്രനാഥ് മുഖ്യാതിഥിയായി.ബാലികാ സദനത്തിലെ മുഴുവൻ കുട്ടികൾക്കും ചന്ദനതൈകൾ വിതരണം ചെയ്തു.സെക്രട്ടറി സജീവൻ നമ്പിയത്ത്,പി.സതി,സായി സഞ്ജീവനി ട്രസ്റ്റി സബിത രഞ്ജിത്ത്,സതീഷ് ഗുരുവായൂർ എന്നിവർ സംസാരിച്ചു.


Follow us on :

More in Related News