Tue Dec 12, 2023 10:56 PM 1ST

Location  

Sign In

30 -വർഷത്തിനുശേഷം വെട്ടിമുകൾ വിക്ടറി ലൈബ്രറി സ്വാതന്ത്രദിനം മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കും.

12 Aug 2025 21:25 IST

SUNITHA MEGAS

Share News :

 കടുത്തുരുത്തി: കേരളത്തിലെ ആദ്യകാല ഗ്രന്ഥശാലകളിലൊന്നും

വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നതുമായ പുന്നത്തുറ വെട്ടിമുകൾ

വിക്ടറി ലൈബ്രറി ആൻഡ് റീഡിങ് റൂം 30 -വർഷത്തിനുശേഷം വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു.

ഓഗസ്റ്റ് 15-ന് രാവിലെ പത്തിന് വായനശാല മന്ദിരത്തിൽ ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രസിഡൻറ് സിറിൽ ജി. നരിക്കുഴി അധ്യക്ഷത വഹിക്കും.

വായനക്കാരും ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്നവരുമായ ഒരു കൂട്ടം സുമനസ്സുകളുടെയും നാട്ടുകാരുടെയും നിരന്തരമായ ആഗ്രഹപ്രകാരമാണ് വായനശാലയുടെ പുനർ നിർമ്മാണം പൂർത്തിയായതെന്ന് ഭാരവാഹികൾ പറഞ്ഞു.

താലൂക്ക് ലൈബ്രറി കൗൺസിലർ

ഷൈജു തെക്കുംചേരി

മുഖ്യപ്രഭാഷണം നടത്തും. അർച്ചന വിമൻസ് സെൻറർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു സ്വാതന്ത്ര്യദിന സന്ദേശം നൽകും. സെക്രട്ടറി എം. ഡി. ജോസ് റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് ഇ. എസ്. ബിജു ,ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ബിജു കൂമ്പിക്കൻ, സിബി ചിറയിൽ,തങ്കച്ചൻ കോണിക്കൽ തുടങ്ങിയവർ പ്രസംഗിക്കും.

പത്രസമ്മേളനത്തിൽ പ്രസിഡൻറ് സിറിൽ ജി. നരിക്കുഴി,സെക്രട്ടറി എം.ഡി. ജോസ്.വൈസ് പ്രസിഡൻറ് ജോസഫ് തോമസ് , ജഗദീഷ് സ്വാമിയാശാൻ ,സതീഷ്, കാവ്യധാര തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News