Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്യൂഡൽ ബാധയുള്ള സമൂഹം പൂർണ്ണമായും ഇല്ലാതായിട്ടില്ല : പി രാമൻ

26 Jan 2025 16:21 IST

enlight media

Share News :

കോഴിക്കോട് : കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അവസാന ദിനമായിരുന്ന 26-ാം തിയതി 'കഥ' വേദിയിൽ നടന്ന 'കവിതയ്‌ക്കൊപ്പം 21-ാം നൂറ്റാണ്ടിന്റെ നടുക്കളത്തിലിറങ്ങുമ്പോൾ' എന്ന വിഷയത്തിൽ കവികളായ കൃപ അമ്പാടി, പി. രാമൻ, ഒ. പി. സുരേഷ്, ശ്രീകാന്ത് താമരശ്ശേരി എന്നിവർ സാഹിത്യ നിരൂപകനായ സജയ് കെ വിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.


പി. രാമന്റെ 'നനവുള്ള മിന്നൽ' എന്ന സമാഹാരത്തിൽ നിന്നും "മുഖമില്ലാത്ത ഒരമ്മയുടെ മുലപ്പാലാണ് ഭാഷ" എന്ന കാവ്യഭാഗം ഉദ്ധരിച്ചുകൊണ്ടാണ് സംവാദം ആരംഭിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാൽ ഭാഗം പിന്നിട്ട് നിൽക്കുന്ന ഇന്നും ഫ്യൂഡൽ ബാധയുള്ള സമൂഹം പൂർണ്ണമായും ഇല്ലാതായിട്ടില്ലെന്നും ജനാധിപത്യവുമായിട്ട് നമ്മൾ പൂർണമായും പൊരുത്തപ്പെട്ടിട്ടില്ലെന്നും പി. രാമൻ അഭിപ്രായപ്പെട്ടു.


ലിംഗപരമായ യാഥാസ്ഥിതികതയെ മുറിച്ചു കടക്കാൻ മലയാള കവിത ശ്രമിക്കുന്നുണ്ടെന്നും പുതിയ ഭാഷാകവികൾ കവിതകളിൽ ഇവ പ്രത്യക്ഷ്യമാക്കുന്നതും നല്ല മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മൊബൈൽ ഫോണുകൾ നമ്മുടെ ഒരവയവമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കവിത ഒരു നിർമ്മിത യാഥാർത്ഥ്യമായി മാറുന്നു എന്ന കാഴ്ചപ്പാടാണ് ഒ. പി. സുരേഷ് മുന്നോട്ടുവച്ചത്.

കവി സമം കവി എന്നാശയത്തിലേക്ക് കവിതയെ എത്തിക്കുക എന്ന ഉദ്ദേശമാണ് 21-ാം നൂറ്റാണ്ടിലെ കവിതാരചനയ്ക്ക് പിന്നിലുള്ളതെന്ന് കൃപ അമ്പാടി പറഞ്ഞു. താൻ രചിച്ച ബി. എസ്. എ. എസ്. എൽ. ആർ. എന്ന കവിത പാരായണം ചെയ്തുകൊണ്ട് ശ്രീകാന്ത് താമരശ്ശേരി സെഷൻ അവസാനിപ്പിച്ചു.

Follow us on :

More in Related News