Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jan 2025 19:20 IST
Share News :
തിരുവനന്തപുരം : ഡി.വൈ.എഫ്.ഐ യുടെ നേത്യത്വത്തിൽ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ മവാസോ 2025 (Mawazo 2025) മാർച്ച് 1, 2 തീയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കും. യുവജനങ്ങൾക്കായി പിച്ചിങ് കോമ്പറ്റിഷൻ, നിരവധി വർക്ക് ഷോപ്പുകൾ, എക്സിബിഷനുകൾ, പാനൽ ചർച്ചകൾ, ബിസിനസ്സ് അവാർഡുകൾ, മെൻ്റർഷിപ്പ് പ്രോഗ്രാം, മികച്ച സംരംഭക ആശയത്തിന് ആകർഷകമായ സമ്മാനങ്ങൾ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും.
മവാസോ 2025 പരിപാടിയുടെ വെബ്ബ്സൈറ്റ് തിരുവനന്തപുരം കേസരി ഹാളിൽ വെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡൻ്റ് വി. വസീഫ്, ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ, പ്രസിഡൻ്റ് വി. അനൂപ്, സംസ്ഥാനകമ്മറ്റി അംഗങ്ങളായ വി. എസ് ശ്യാമ, എസ്.എസ് നിതിൻ, പ്രൊഫഷണൽ സബ് കമ്മറ്റി സംസ്ഥാന കൺവീനർ ദീപക് പച്ച, കെ.ടി.യു സിൻഡിക്കേറ്റ് അംഗം ആഷിക് ഇബ്രാഹിംകുട്ടി, സതീഷ് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. പ്രൊഫഷണൽ കമ്മറ്റി അംഗങ്ങളായ വിനീത്കുമാർ, സിഖിൻ.എസ് പാനൂർ എന്നിവർ ചേർന്നാണ് വെബ്സൈറ്റ് ഡിസൈൻ ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.