Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യൂത്ത്ലീഗ് നോമ്പ് തുറ 21-ാം വര്‍ഷത്തിലേക്ക്.

04 Mar 2025 14:25 IST

Jithu Vijay

Share News :

തിരൂരങ്ങാടി : രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി നടത്തുന്ന ഇഫ്താര്‍ 21 വര്‍ഷം പിന്നിട്ടു. നൂറിലേറെ രോഗികളും ജിവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും നോമ്പ് തുറക്കാവശ്യമായ എല്ലാ സാധനങ്ങളും വൈകീട്ട് ആറ് മണിയോടെയാണ് വിതരണം ചെയ്യുക. അതിന് മുമ്പായി ആവശ്യക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിനായി രണ്ട് മണിക്ക് യൂത്ത്ലീഗ് ഭാരവാഹികളെത്തി ആശുപത്രിയില്‍ ടോക്കണ്‍ വിതരണം ചെയ്യും.


പത്തിരി, പോറോട്ട, ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, ചായ, തരികഞ്ഞി, സമൂസ, വിവിധ തരം ഫ്രൂട്‌സുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് നല്‍കി വരുന്നത്. വിശേഷ ദിവസങ്ങളില്‍ ബിരിയാണിയും മറ്റും സ്പെഷ്യല്‍ വിഭവങ്ങളും നല്‍കാറുണ്ട്. സാധാരണ താലൂക്ക് ആശുപത്രി വളപ്പിലാണ് വിതരണമെങ്കില്‍ കഴിഞ്ഞ പ്രാവിശ്യം മുതല്‍ ദയ ചാരിറ്റി സെന്ററിലാണ് വിതരണം നടക്കുന്നത്. 


ഇഫ്താറുനുള്ള ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം നിര്‍വ്വഹിച്ചു. പ്രസിഡന്റ് സി.എച്ച്. അബൂബക്കര്‍ സിദ്ധീഖ് അധ്യക്ഷനായി. സി.എച്ച് മഹ്മൂദ് ഹാജി, എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, റഫീഖ് പാറക്കല്‍, എം അബ്ദുറഹ്മാന്‍ കുട്ടി, യു.എ റസാഖ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, അനീസ് കൂരിയാടന്‍, അയ്യൂബ് തലാപ്പില്‍, റിയാസ് തോട്ടുങ്ങല്‍, മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി കെ മുഈനുല്‍ ഇസ് ലാം, മുസ്തഫ കുട്ടശ്ശേരി, ശബാബ് പന്താരങ്ങാടി, ഒള്ളക്കന്‍ സാദിഖ്, പി.കെ ഷമീം, ബാപ്പുട്ടി ചെമ്മാട്, അലി കുന്നത്തേരി, ഒ.സി ബാവ, മുസ്തഫ പാലാത്ത്, എം.എന്‍ മൊയ്തീന്‍, കെ.എം മുഹമ്മദ്, ഉസ്മാനലി പാലത്തിങ്ങല്‍, ചെമ്പ മൊയ്തീന്‍ കുട്ടി ഹാജി, പി.കെ ഹംസ, ജാഫര്‍ കുന്നത്തേരി, സമീര്‍ വലിയാട്ട്, സൈനു ഉള്ളാട്ട്, ഇസ്സു ഇസ്മായീല്‍, മുഗള്‍ അഹമ്മദ് ഹാജി, കണ്ടാണത്ത് നിസാര്‍, അസ്ലം സി.കെ നഗര്‍ എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News