Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 21:08 IST
Share News :
തലയോലപ്പറമ്പ്: ക്രിമിനലുകളെയും കൊലപാതകികളേയും സംരക്ഷിക്കുന്ന സി പി എം രാഷ്ട്രീയ നയമാണ് കൊലപാതക രാഷ്ട്രീയത്തിന് ഊർജ്ജം പകരുന്നതെന്നും എതിരാളികളെ ഇല്ലാതെയാക്കുകയെന്നത് തങ്ങളുടെ രാഷ്ട്രീയ നയമായി ഒരു പാർട്ടി സ്വീകരിക്കുന്നുവെങ്കിൽ ആ പാർട്ടി ജനാധിപത്യത്തിന് ഭീഷണിയാണെന്നും കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബലറാം എക്സ് എം എൽ എ അഭിപ്രായപ്പെട്ടു. സിപിഎമ്മിൻ്റെ കൊലപാതക രാഷ്ട്രീയത്തിൻ്റെ ഇരകളായിരുന്നു ശരത് ലാലും കൃപേഷും എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് കലാലയങ്ങളിൽ പോലും സി പി എം യുവജനസംഘടനാ നേതാക്കൾ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ പാവപ്പെട്ട വിദ്യാർഥികൾക്ക് പോലും കലാലയങ്ങളിൽ രക്ഷയില്ലാത്ത കാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശരത് ലാൽ-കൃപേഷ് അനുസ്മരണ ദിനത്തിൽ
കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പിൽ നടത്തിയ ജനകീയ സദസ്സ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ആദർശ് രഞ്ചൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മോഹൻ ഡി ബാബു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു ,ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.കെ കൃഷ്ണകുമാർ,മോനു ഹരിദാസ്, ഷിയാസ് മുഹമ്മദ്, ജില്ലാ ജന.സെക്രട്ടറി അനൂപ് വി.മുതിർന്ന കോൺഗ്രസ് നേതാവ് എൻ.എം താഹ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റുമാരായ എം.കെ.ഷിബു, പി.ഡി ഉണ്ണി, ഡി.സി.സി ഭാരവാഹികളായ പി.വി പ്രസാദ്, ജയ് ജോൺ, നേതാക്കളായ അഡ്വ.പി.പി സിബിച്ചൻ, അക്കരപ്പാടം ശശി, വിജയമ്മ ബാബു, കെ. ഡി ദേവരാജൻ, എം.വി മനോജ്, കുമാരി കരുണാകരൻ, പി.കെ ജയപ്രകാശ്, വി.ടി ജയിംസ്, വി.സി ജോഷി, കെ.ജെ സണ്ണി ,റ്റി.എം മനോജ്, സീതു ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.