Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വർണാഭമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു

29 Aug 2025 19:14 IST

Jithu Vijay

Share News :

കോട്ടക്കൽ : ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിൽ വർണാഭമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം നടത്തുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു. 

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ കുട്ടികളുടെ നൃത്തപരിപാടികൾ അരങ്ങേറി. വടംവലി, ഉറിയടി, കസേരക്കളി, ചിരി മത്സരം , പൂക്കള മത്സരം എന്നിവയും സംഘടിപ്പിച്ചു. 


പ്രഥമാധ്യാപകൻ പി.പ്രസാദ് , എ.ബി അനിൽ കുമാർ, എൻ.വി രഞ്ജിത്, ധനേഷ് ചന്ദ്രോത്ത്, ടി. അഫ്സൽ ഹുസൈൻ, ശിഹാബുദ്ദീൻ കാവപ്പുര, മുഹമ്മദ് ഇർഷാദ് പി.ടി , റസീന എം , ഡോ. മുഹമ്മദ് മുസ്ഥഫ, മുബശിറ. കെ , ഇന്ദു പുതുശ്ശേരി, ബിജില, റസീന.ടി, ജെസ്ന , അജിത, നിഖില, ഫാസിൽ പി 

എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News