Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 18:09 IST
Share News :
മുക്കം:കെഎംസിടി മെഡിക്കൽ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ കീഴുപറമ്പ് കാഴ്ചയില്ലാത്തവർക്കായുള്ള അഗതി മന്ദിരം സന്ദർശിച്ചു.കാഴ്ച പരിമിതി നേടുന്ന 40 ഓളം അന്തേവാസികളെ സന്ദർശിക്കുകയും ഇരുപതോളം വരുന്ന വനിതകളെ ആദരിക്കുകയും ചെയ്തു.അവരുമായി ആശയവിനിമയം നടത്തി. കലാപരിപാടികൾ നടത്തി. ചടങ്ങിൽ 30 ഓളം എൻഎസ്എസ് വളണ്ടിയർമാർ പങ്കെടുത്തു . അബ്ദുൽ റഷീദ് (അഡ്മിനിസ്ട്രേറ്റർ) എൻഎസ്എസ് വളണ്ടിയർമാരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ സുജേഷ്, ലസിത എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.