Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക ഫോട്ടോഗ്രാഫി ദിനം : മീഡിയ ഫോട്ടോഗ്രാഫി വർക്ക്ഷോപ്പും ഫോട്ടോഗ്രാഫി മത്സരവും നടത്തി.

19 Aug 2025 22:02 IST

UNNICHEKKU .M

Share News :



മുക്കം: എം.എ.എം.ഒ കോളേജ് എൻ.എസ്.എസ് 45 & 101യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോക ഫോട്ടോഗ്രഫി ദിനാഘോഷത്തിന്റെ ഭാഗമായി കോളേജിലെ എല്ലാ മീഡിയ വിംഗുകളെയും ഉൾപ്പെടുത്തി മീഡിയ ഫോട്ടോഗ്രഫി വർക്ക്‌ഷോപ്പ്  സെമിനാർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

പ്രമുഖ ഫോട്ടോഗ്രാഫർ സ്മാർട്ട് രാജീവ്, വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കം എന്നിവർ മുഖ്യാതിഥികളായി. മീഡിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും ഫോട്ടോഗ്രഫിയും വീഡിയോ ജേർണലിസവും തമ്മിലുള്ള അടിസ്ഥാനങ്ങളോടൊപ്പം, പുതിയ തലമുറ മാധ്യമ പ്രവർത്തകർക്ക് ആവശ്യമായ സാങ്കേതിക വിദ്യകളും അവതരണ ശൈലികളും പരിശീലനത്തിന് ഭാഗമായി. ചടങ്ങിൽ സ്മാർട്ട് രാജീവിനെയും റഫീഖ് തോട്ടുമുക്കത്തെയും എൻ. എസ്. എസ്. ആദരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. റിയാസ് കുങ്കഞ്ചേരി ചടങ്ങിൽ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രോഫ. ഡോ. സാജിദ് ഇ. കെ. ചടങ്ങ് ഉദ്ഘാടണം ചെയ്തു. കോമേഴ്‌സ് ഡിപ്പാർട്മെന്റ് തലവൻ മുഹമ്മദ്‌ റാഷിദ്‌, ഹിസ്റ്ററി ഡിപ്പാർട്മെന്റ് തലവൻ ഡോ. അജ്മൽ മുഈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക് എൻ.എസ്.എസ് വോളണ്ടിയർ മുഹമ്മദ്‌ നിഹാൽ സി. കെ. സ്വാഗതവും അഹമ്മദ്‌ ഫർഹാൻ നന്ദിയും പറഞ്ഞു. മുഹമ്മദ്‌ നിഹാൽ, ഷബീബ്, അഹമ്മദ്‌ ഫർഹാൻ എന്നിവർ പ്രോഗ്രാം ഡയറക്ടർമാരായി.

പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ്. ഫോട്ടോഗ്രഫി മത്സരവും നടത്തി.

Follow us on :

More in Related News