Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2025 20:14 IST
Share News :
കടുത്തുരുത്തി: വനിതകളുടെ ശാരീരികാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണങ്ങാനം ഗ്രാമപഞ്ചായത്തില്‍ പുതിയ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിക്കുന്നു. 10.5 ലക്ഷം രൂപ ചെലവഴിച്ചാണ്് സെന്റര്‍ സ്ഥാപിക്കുന്നത്. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 50,000 രൂപ ഗ്രാമപഞ്ചായത്തും പദ്ധതിക്കായി ചെലവഴിക്കുന്നു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുകള്‍ നിലയിലാണ് ഫിറ്റ്‌നസ് സെന്റര്‍ നിര്‍മിക്കുന്നത്. വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന 12 ഇനം ഉപകരണങ്ങളാണ് ഫിറ്റ്‌നസ് സെന്ററില്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കുമാണ് നിര്‍മാണ ചുമതല. കുടുംബശ്രീ സി.ഡി.എസിനാണ് പരിപാലന ചുമതല. വനിതകള്‍ക്ക് മാത്രമായുളള ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ആദ്യ ഫിറ്റ്‌നസ് സെന്ററാണിത്. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ പൂവരണിയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഓപ്പണ്‍ ജിമ്മും നിര്‍മിച്ചിട്ടുണ്ട്.
സെന്ററിന്റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച(സെപ്റ്റംബര്‍ 27) ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി അധ്യക്ഷത വഹിക്കും.
പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ ഒഴിവ്
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്ററിലേയ്ക്ക് പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നീഷ്യന്‍ തസ്തികയില്‍ എച്ച്.എം.സി. മുഖാന്തിരം ദിവസവേതന (800രൂപ) വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഒക്ടോബര്‍ ആറിന് രാവിലെ 11ന്് ആശുപത്രി ഓഫീസില്‍ വച്ചാണ്് അഭിമുഖം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, അവയുടെ പകര്‍പ്പ്, അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. രണ്ട്് ഒഴിവുകളാണുള്ളത്. യോഗ്യത: പ്രോസ്‌തെറ്റിക് ആന്‍ഡ് ഓര്‍ത്തറ്റിക് ടെക്‌നോളജിയില്‍ ഡിഗ്രി/ഡിപ്‌ളോമ, ആര്‍.സി.ഐ. രജിസ്‌ട്രേഷന്‍. തതുല്യ യോഗ്യതയപുള്ളവര്‍ക്കും അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്‍: 04822 215154.
Follow us on :
Tags:
More in Related News
Please select your location.