Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്യജീവി ശല്യം , മുരുക്കുങ്ങലില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

21 Jan 2025 20:57 IST

Kodakareeyam Reporter

Share News :

വന്യജീവി ശല്യം , മുരുക്കുങ്ങലില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോടാലി: മലയോരത്തെ ജനവാസ മേഖലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മറ്റത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുരിക്കുങ്ങല്‍ സെന്ററില്‍ നടന്ന പ്രതിഷേധയോഗം മുന്‍ ഡിസിസി പ്രസിഡന്റ് ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.എം.ചന്ദ്രന്‍ , കെ. ഗോപാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൈജോ ആന്റോ, ഇ. എം. ഉമ്മര്‍,ലിന്റോ പള്ളിപറമ്പന്‍, ഫൈസല്‍ ഇബ്രാഹിം ,സി.എച്ച് .സാദത്ത് ,ഹനീഫ കേളംപടിക്കല്‍, ബാബു തച്ചിലേട്ട്, ജോര്‍ജ് കൂനാംപുറം, ബേബി കണ്ണംപടത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News