Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2025 20:03 IST
Share News :
നിലമ്പൂർ : മതനിരപേക്ഷ രാഷ്ട്രീയത്തിൻ്റെ ശക്തനായ പോരാളിയും ആത്മാർത്ഥവും സത്യസന്ധവുമായ പൊതു പ്രവർത്തനത്തിൻ്റെ പ്രതിനിധാനവുമായ അഡ്വ. എം സ്വരാജ് നിലമ്പൂർ മണ്ഡലത്തിൽ ചരിത്രവിജയം നേടും എ.പി. അബ്ദുൾ വഹാബ്. നിലമ്പൂരിൽ നടക്കുന്നത് മതേതര ശക്തികളും മതാത്മക രാഷ്ട്രീയത്തിൻ്റെ മഴവിൽ സഖ്യവും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ്. കലർപ്പില്ലാത്ത മതേതര നിലപാടുകളുടെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായി ജനമനസ്സുകളിലിടം പിടിച്ച എം. സ്വരാജിലൂടെ മതേതര ചേരി അഭിമാനകരമായ വിജയം നേടും.
തെരഞ്ഞെടുപ്പ് കാമ്പയിൻ്റെ ഭാഗമായി നാഷണൽ ലീഗ് നിലമ്പൂരിൽ സംഘടിപ്പിച്ച ജില്ലാ തല ലീഡേഴ്സ് മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടരിയേറ്റംഗം സിഎച് മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസർ കോയ തങ്ങൾ തെരഞ്ഞെടുപ്പ് കാമ്പയിൻ രൂപരേഖ അവതരിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. എം സ്വരാജ്, എൻകെ അബ്ദുൽ അസീസ്, സയ്യിദ് ഷബീൽ ഹൈദ്രോസി തങ്ങൾ, ജെയിംസ് കാഞ്ഞിരത്തിങ്കൽ, കെ അബ്ദുല്ലത്തിഫ്, അഡ്വ. ഒകെ തങ്ങൾ, സാലിഹ് മേടപ്പിൽ, ശർമ്മദ് ഖാൻ, സയ്യിദ് മുഹ്സിൻ ബാഫഖി തങ്ങൾ, ഖാലിദ് മഞ്ചേരി, നിലമ്പൂർ നഗരസഭ കൗൺസിലർ ഖൈറുന്നിസ, യൂസുഫ് പാനൂർ, എൻകെ സൂപ്പി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. പികെഎസ് മുജിബ് ഹസ്സൻ സ്വാഗതവും അബ്ദുസ്സമദ് കല്ലട നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.