Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേമനിധി പെൻഷൻ ഉയർത്തണം- സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ്

13 Feb 2025 22:49 IST

Enlight Media

Share News :

കുന്നമംഗലം : ക്ഷേമനിധി പെൻഷൻ 5000 രൂപയായി ഉയർത്തണമെന്നും, ബിൽഡിംഗ് വാടക നിയമം പരിഷ്കരിച്ച് നടപ്പാക്കണം എന്നും സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് കോഴിക്കോട് ജില്ലാ സമ്മേളനം സമ്മേളനം ആവശ്യപ്പെട്ടു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഓർഗനൈസേഷൻ ഓഫ് ക്യാമറ ആർട്ടിസ്റ്റ് മൂന്നാമത് സമ്മേളനമാണ് കുന്നമംഗലം IECT കോൺഫ്രൻസ് ഹാളിൽ വച്ച് നടന്നത്. Coca ജില്ലാ പ്രസിഡണ്ട് കെ വി ത്രിബുദാസ് അധ്യക്ഷനായി വ്യവസായ വികസന ഓഫീസർ (കുന്നമംഗലം ബ്ലോക്ക് ) അർജുൻ കുമാർ സംരംഭകത്വ വിശദീകരണ ക്ലാസ് എടുത്തു. സമ്മേളനത്തിൽ വച്ച് ബബീഷ് കക്കോടി (സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച ക്യാമറാമാൻ), ഉണ്ണി നീലഗിരി (നാഗ്പൂർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിലിം "അമ്മയുടെ കുട"യുടെ ക്യാമറാമാൻ) എന്നിവരെ അനുമോദിച്ചു. COCA ജില്ലാ സെക്രട്ടറി ബബിലേഷ് പെപ്പെർ ലൈറ്റ് വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ വിജിൻ വാവാസ് വരവ് ചെലവ് കണക്കും വിനൂപ് ചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. Coca യുടെ 2025ലെ പുതിയ കോഴിക്കോട് ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട്: ബബിലേഷ് പെപ്പർ ലൈറ്റ് , വേണു കല്ലാച്ചി, റോഷിത്ത് നാഥ് (വൈസ് പ്രസിഡണ്ടുമാർ) സെക്രട്ടറി : വിനൂപ് ചന്ദ്രൻ 

 ജോ:സെക്രട്ടറിമാരായി സുവീഷ് ഭാവന , അബ്ദുൽസലാം ട്രഷറർ : ജമാൽ കൊടുവള്ളി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു 

 സമ്മേളനത്തിൽ സ്വാഗതസംഘം കൺവീനർ സുനിൽ കണ്ണോറ സ്വാഗതവും, സ്വാഗതസംഘം ചെയർമാൻ വിജേഷ് ചേലൂർ നന്ദിയും പറഞ്ഞു

Follow us on :