Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2026 12:21 IST
Share News :
വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ട്രാസ്ഫർ ആയി പോകുന്ന ഉദ്യോഗസ്ഥർക്ക് യാത്രയപ്പ് നൽകി ആദരിച്ചു.
എൻ.എം.ആർ (NMR) ഫോറസ്റ്റ് വാച്ചർമാരുടെ നേതൃത്വത്തിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.അനിൽ കുമാർ, സെക്ഷൻ ഓഫീസർ കെ. സന്ദീപ് എന്നിവർക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
വാർഡ് മെമ്പർ ശരത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ സെക്രട്ടറി പി.എൻ. വൈശാഖ് മുഖ്യാതിഥിയായി പങ്കെടുത്തു.ചടങ്ങിൽ ഉദ്യോഗസ്ഥർക്ക് സ്നേഹോപഹാരമായി മൊമെന്റോ കൈമാറീ. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് അനീഷ് കണ്ടംമാട്ടിൽ ഉദ്യോഗസ്ഥരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ഡെപ്യൂട്ടി റേഞ്ചർ സുധീഷ് കുമാർ, ഫോറസ്റ്റ് ഓഫീസർമാരായ വിനീഷ്, റഹീം, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാച്ചർമാരായ വി.ജെ ജമാൻ, എ. അഭിലാഷ്, കൃഷ്ണൻ, ജാക്സൻ, സഞ്ജു, ബെനഡിക്ട്, ബിജു, സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.